Monday, January 26, 2009

യുദ്ധത്തിന്റെ കാണാപ്പുറങ്ങള്‍ തേടി...........

വർഷങ്ങൾക്കു മുൻപ് കുറിച്ചിട്ടത്... 


കാറ്റിനു നല്ല തണുപ്പുണ്ടായിരുന്നു.. സ്ലീപ്പര്‍ക്ലാസ്സില്‍ അനുവദിച്ചു കിട്ടിയ ബര്‍ത്തിന്റെ അറ്റത്തു ജനാലയൊടു ചേര്‍ന്നിരുന്നു..മഴ പതുക്കെ ചാറി തുടങ്ങിയിരുന്നു.നെല്‍ വയലുകളും പൂത്തുനില്‍ക്കുന്ന കരിംബിന്‍ പാടങ്ങളും പിന്നിട്ട്‌ വണ്ടി പായുകയാണു.. മനസിലെ ചിന്തകള്‍ക്കും അതേ വേഗത...മറക്കാന്‍ ശ്രമിക്കുംതോറും തെളിച്ചം ഏറി വരുന്ന ചിത്രങ്ങള്‍..ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മുന്നില്‍........

"എവിടെക്കാ യാത്ര"..
ചോദ്യം ചിന്തകളില്‍ നിന്നും ഉണര്‍ത്തി.അപ്പുറത്തെ ബര്‍ത്തില്‍ ഇരിക്കുന്ന മധ്യവയസ്കയായ സ്ത്രീ ആണു..കയറിയപ്പൊള്‍ അവരെ കണ്ടിരുന്നില്ല...40പതിനൊടടുത്തു പ്രായം..വിരസത അകറ്റാന്‍ ഒരാളെ കിട്ടാനുള്ള വെംബല്‍ ആ മുഖത്തു കാണാം..മറുപടിക്കായി ചെവി കൂര്‍പ്പിച്ച്‌ ഇരിക്കുകയാണു..

"ഡല്‍ഹിക്ക് "
യാന്ത്രികമായി മറുപടി പറഞ്ഞു..
"അവിടെ ജോലി ആണോ???"
അതെ എന്നു തലകുലുക്കി..
അവര്‍ വീണ്ടും എന്തൊക്കെയൊ ചോദിക്കുന്നുണ്ടായിരുന്നു..കേല്‍ക്കാത്തമട്ടില്‍ തിരിഞ്ഞിരുന്നു...സംസാരിക്കാനുള്ള മാനസികാവസ്തയില്‍ ആയിരുന്നില്ല.....സ്വന്തം കഥകള്‍ പറഞ്ഞു സഹതാപങ്ങള്‍ ഏറ്റുവാങ്ങാന്‍ തീരെ താത്പര്യം തോന്നിയില്ല...

സമയം യാന്ത്രികമായി കടന്നു പോക്കുന്നു..ഈ യാത്ര എപ്പോള്‍ അവസാനിക്കുമോ എന്തോ... സമയം 6:00 മണി...കംപാര്ത്മെന്റില് ഉള്ളവര്‍ ഉണര്‍ന്നു തുടങ്ങിയിട്ടില്ല...

നാളെ റിപബ്ലിക്‌ ദിനം....ഒരു വര്ഷം മുന്പ് വീരമൃത്യു വരിച്ച ഭര്‍ത്താവിനു സര്‍ക്കാര്‍ നല്കുന്ന പരമവീരചക്രം ഏറ്റുവാങ്ങാനുള്ള യാത്ര .....ഒരു വിധവയുടെ കണ്ണീരിന്റെ വില..പുച്ചം തോന്നുന്നു എല്ലാത്തിനോടും...ഓര്‍മ്മകള്‍ കണ്ണില്‍ ഇരുള് പരത്തുന്നു...

വിഷുവിനു നാട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞു കിട്ടിയ കത്ത്... എന്ത് സന്തോഷമായിരുന്നു എല്ലാവര്ക്കും...പ്രിയപ്പെട്ടതെല്ലാം ഒരുക്കി വച്ചു കാത്തിരു‌ന്നു...ഒടുവില്‍ മുന്പിലെതിയത് ത്രിവര്‍ണ പതാക്പുതപ്പിച്ച വെള്ളത്തുണിയില്‍ പൊതിഞ്ഞ ചേതനയറ്റ ശരീരം...തളര്‍ന്നു വീണു പോയി...മനസ്സില്‍ മരവിപ്പ് മാത്രമായിരുന്നു... ചുറ്റുമുള്ള നിലവിളികള്‍ കാതില്‍ വന്നലക്കുന്നുണ്ടായിരുന്നു.. പക്ഷെ ഒരു തുള്ളി കണ്ണീര്‍ പോലും ഒഴുക്കാന്‍ കഴിയാതെ ഒരു പ്രതിമയപ്പോലെ നോക്കി ഇരുന്നു...ഇതെന്തു ജീവി എണ്ണ മട്ടില്‍ തുറിച്ചു നോക്കിയ ബന്ധുക്കള്‍...അന്ന് ശൂന്യമായതാണ് മനസ്... ഡല്‍ഹിയിലേക്കു ചെല്ലാന്‍ വിളി വന്നപ്പോള്‍ പോകാന്‍ ഒട്ടും ആഗ്രഹമില്ലായിരുന്നു.. പക്ഷെ ഏട്ടന് വേണ്ടി അത് ഏറ്റുവാങ്ങാന്‍ തീരുമാനിച്ചു....

പണ്ട് യാത്രകള്‍ ഒരു ഹരമായിരുന്നു...സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോള്‍ യാത്രകള്‍ക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു....അമ്മയില്ലാത്ത ദുഖം അറിയിക്കാതെ വളര്‍ത്തിയ അച്ഛന്‍..രാഷ്ട്രത്തിന് വേണ്ടി പോരാടുന്ന ഒരു വീര ജവാന്റെ കൈകളില്‍ മകളെ ഏല്‍പ്പിച്ച് ദീര്‍ഘസുമംഗലി ഭവഃ എന്ന് അനുഗ്രഹിച്ച് യാത്രയാക്കിയ അച്ഛന്‍ ഒരിക്കല്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല മകള്‍ക്ക് ഇങ്ങനെ ഒരു യാത്ര വേണ്ടി വരുമെന്ന്...

"മീരാ"
അമ്മയുടെ ശബ്ദം ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു...
"നീ ഉറങ്ങിയില്ലേ മോളെ "
"ഉറങ്ങി" ചുമ്മാ കള്ളം പറഞ്ഞു...
" ഞാന്‍ പോയി മുഖം കഴുകി വരാം "
പാവം അമ്മ.. ഏക മകന്‍ നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി എന്നെ ആശ്വസിപ്പിക്കാനാണ് എന്നും ശ്രമിക്കുന്നത്......ഈ അമ്മ എങ്കിലും മനസിലാക്കുന്നുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം..

അമ്മ ഒരുപാടു പ്രാവശ്യം ചോദിച്ചു :
"ഒന്നു പൊട്ടി കരഞ്ഞു കൂടെ മോളെ നിനക്ക്....എല്ലാം മനസ്സില്‍ അടക്കിവച്ച് നീ ഇങ്ങനെ സ്വയം നീറുന്നത് കണ്ടു എനിക്ക് സഹിക്കാനാവുന്നില്ല മോളെ.. "
ശെരിയാണ്... ആഗ്രഹിക്കുന്നുണ്ട് ഒന്നു കരയാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്.. പക്ഷെ കഴിയുന്നില്ല...ഒന്നിനും...
മറ്റൊരു വിവാഹത്തിന് അമ്മ നിര്ബന്ധിക്കുന്നുന്ട്...പക്ഷെ പിടി കൊടുക്കാതെ രക്ഷപ്പെടുകയാണ്... ഒരു ജന്മത്തില്‍ ഒരാളെ മാത്രേ മന്സറിഞ് സ്നേഹിക്കാന്‍ കഴിയു....ഈ ജന്മത്തില്‍ കൊടുക്കാനുള്ള സ്നേഹം കൊടുത്തു കഴിഞ്ഞു ... മനസെന്ന ഈ മരുഭൂമിയില്‍ ഇനി സ്നേഹത്തിന്റെ നീരുറവയ്ക്കൊഴുകാനുള്ള ഇടം ഇല്ല....

വണ്ടി ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ആളുണ്ടായിരുന്നു.. ആഘോഷങ്ങളുടെ ഇടയില്‍ ഒരു മരപ്പാവയെപ്പോലെ ഇരുന്നു...
"Mrs.മീര നന്ദകുമാര്‍ "
പേരു വിളിക്കുന്നത് കേട്ടാണ്‌ സ്ഥലകാല ബോധം ഉണ്ടായത്....
"വേഗം ചെല്ല് മോളെ "
രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി... പരമവീരചക്രം... വൈധവ്യത്തിന്റെ സമ്മാനം.. ഇതോടെ സര്‍കാരിന്റെ ചുമതലകള്‍ അവസാനിക്കുന്നു... അധികാര മോഹങ്ങളുടെയും യുധക്കെടുതികളുടെയും ഇടയില്‍ ജീവിക്കുന്ന ഒരു രക്തസാക്ഷി കൂടി ..

7 comments:

  1. പണ്ടു പ്രീഡിഗ്രി ക്ക് പഠിക്കുമ്പോ എഴുതീതാ..(കാര്‍ഗില്‍ യുദ്ധ കാലത്ത് ) 'യുദ്ധകാല വിധവ' ആരുന്നു subject...

    വീരമൃത്യു വരിച്ച എല്ലാ ജവാന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു....

    ഹാപ്പി റിപബ്ലിക്‌ ഡേ

    ReplyDelete
  2. kollam maashe. ippo ezuthaarille? onnu pottikarayanam ennu undengilum athu purathu varaathe ellam ullil adakki swyam neerunan oru avastha - athu oru avastha thanneyaanu maashe...

    ReplyDelete
  3. @ധ്രഷ്ടദ്യുമ്നന്‍ :
    thanks a lot :)

    @--xh-- :

    ippo ezhuthaan time kittanilla maashe :(

    ReplyDelete
  4. nannayirikunnu katha.....oru jeevanulla katha....

    ReplyDelete
  5. മനോഹര മായിരിക്കുന്നു .
    ഒറ്റ ശ്വാസത്തിലാണ് വായിച്ചു തീര്‍ത്തത്.
    നല്ല ഒഴുക്കുള്ള എഴുത്ത് .അനുവാചകനെ പിടിച്ചിരുത്താന്‍ ഈ കഥയ്ക്ക് കഴിയുന്നത് ഇതിന്‍റെ പ്രമേയപ്രസക്തി കൊണ്ടാണോ എന്നറിയില്ല .
    ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍

    ReplyDelete
  6. welcome anamika....hru...????

    ReplyDelete