Friday, July 8, 2011

സ്വപ്നം

ഇന്നലെ ഞാന്‍ ഒരു സ്വപ്നം കണ്ടു...

അതെന്റെ മരണമായിരുന്നു...

വെള്ളപുതപ്പ് പുതച്ചു നിര്‍വികാരതയുടെ മുഖംമൂടി അണിഞ്ഞ് ഒറ്റയ്ക്ക് ഞാന്‍ കിടന്നു...

ഇടനാഴിയിലെ കൂരിരുട്ടിലേക്ക് തുളച്ചുകയറുന്ന നിശബ്ദതയുടെ കൂരമ്പുകള്‍...

മരണത്തിന്റെ മരവിപ്പിലും ഇളംകാറ്റിന്റെ തലോടല്‍ ഞാന്‍ അറിഞ്ഞു...

ആ കാറ്റിനൊപ്പം ഞാന്‍ പറന്നുയര്‍ന്നു,അനന്ത വിഹായസിലെക്ക്...

അങ്ങകലെ വിദൂരതയില്‍ എന്റെ വരവും കാത്തിരുന്ന മഴമെഘങ്ങള്‍ക്കിടയില്‍ ഞാന്‍ ഒളിച്ചു ...

സഫലമാകാതെ പോയ സ്വപ്നങ്ങള്‍ക്കും ഇടനെഞ്ഞു കീറി മുറിച്ച നൊമ്പരങ്ങള്‍ക്കും മീതെ പറന്നിറങ്ങാന്‍....

ഒരു മഴത്തുള്ളിയായി............................