Tuesday, May 5, 2009

മഴയറിയാതെ .......

"life is but a walking shadow ,
a poor player that struts and fleets his hours upon the stage ... "

ഇംഗ്ലീഷ് പ്രൊഫസറുടെ വാക്കുകള്‍ ക്ലാസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു..മനസ് അവിടെയൊന്നും പിടികൊടുക്കാതെ മറ്റൊരു ലോകത്തായിരുന്നു.. മഴ പതുക്കെ ചാറി തുടങ്ങിയിരിക്കുന്നു.... ക്ലാസ്സിലേക്ക് മെല്ലെ അരിച്ചുകയറുന്ന തണുപ്പ്... വെറുതെ ഇങ്ങനെ പുറത്തേക്ക് നോക്കി ഇരിക്കാന്‍ നല്ല രസം ഉണ്ട്പെട്ടന്ന് കണ്ണുകള്‍ ഗേററിനരികിലേക്ക് നീങ്ങി....പരിചിതമായ ഒരു രൂപം... ഉണ്ണി അല്ലെ അത്.
ക്ലാസിനു നേരെ നടന്നു വരുന്നു.. ഇതെന്താ.. വട്ടായോ??? ഈ മഴയും നനഞ്ഞു ഈ നേരത്ത്..... ആരെയും ശ്രദ്ധിക്കാതെ നേരെ ക്ലാസ്സിലേക്ക് കയറി വരുന്നു.

"ഉണ്ണി എന്താ ഈ കാണിക്കുന്നേ??? എന്താ ഈ സമയത്ത്???"


"Anu... what are you doing?? what happened to you?? ഇത എത്രാമത്തെ തവണയാണ് ഞാന്‍ വാണിംഗ് തരുന്നത് എന്ന് orma ഉണ്ടോ?? ഏത് ലോകത്താണ്.... this is too much and get out of my class now.. "

രോഷാകുലനായി നിന്നു വിറയ്ക്കുന്ന പ്രൊഫസര്‍... ഇപ്പൊ ഇവിടെ നിന്ന ഉണ്ണി എവിടെ പോയി???ക്ലാസ്സില്‍ നിന്നും ഉയരുന്ന കൂട്ടച്ചിരി... എന്തൊക്കെയാണ് സംഭവിക്കുന്നത്??
കൂടുതല്‍ ആലോചിക്കാന്‍ സമയം ഇല്ല... ഇനിയും ഇവിടെ നിന്നാല്‍ പ്രൊഫസര്‍ കൂടുതല്‍ violent ആകും.. ബാഗും എടുത്ത് പതുക്കെ ഇറങ്ങി നടന്നു.....

ഈ ഉണ്ണി ഇതിന്റെ ഇടയില്‍ എവിടെ പോയി??? ഇപ്പൊ കുറച്ചു നാളായി ഉണ്ണി ഇങ്ങനെ... മൊബൈല് എടുത്തു ഉണ്ണിയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

"താങ്കള്‍ വിളിച്ച നംബര്‍ switch ഓഫ്‌ ചെയ്തിരിക്കുകയാണ്.. ദയവായി അല്‍പനേരം കഴിഞ്ഞു വിളിക്കുക.."

ഇതു കൊള്ളാം.... ഇങ്ങനെ പോയാല്‍ വട്ടു പിടിക്കും എന്ന് തന്നെ തോന്നുന്നു...."എന്ത് പറ്റി മോളേ ഇന്നു നേരത്തെ ക്ലാസ്സ് കഴിഞ്ഞോ????"

"ഉം"

"നക്കെന്താ വയ്യേ... തല വേദന ഉണ്ടോ???"

"ഇല്ല അമ്മേ.. ഒരു കുഴപ്പവും ഇല്ല .. അമ്മേ .. ഉണ്ണി എങ്ങാനും ഈ വഴി വന്നിരുന്നോ??? ഇന്നു കോളേജില്‍ ക്ലാസ്സിന്റെ ഇടയ്ക്ക് ഉണ്ണി കയറി വന്നു... ആകെ ബഹളം ആയി... പിന്നെ നോക്കുമ്പോ ആളെ കാണാനില്ല.... ഈ ഉണ്ണിടെ ഓരോ കാര്യങ്ങള്‍.. "

"ഇല്ല മോളേ... വിളിച്ചും ഇല്ല.. വന്നും ഇല്ല... നീ ഒരു കാര്യം ചെയ്യ്.. പോയി കുറച്ചു നേരം റസ്റ്റ്‌ എടുക്ക... ഞാന്‍ കാപ്പി കൊണ്ടു വരാം.."

അമ്മയ്ക്കിതെന്തു പറ്റി... ഈയിടെയായി വല്ലാത്ത സ്നേഹം ആണ്.... ആ ആര്‍ക്കറിയാം എന്താ കാര്യം എന്താ കാര്യം എന്ന്...
ചെന്നു കിടന്നു... എപ്പോളോ ഉറങ്ങിപ്പോയി......അച്ഛന്റെ ശബ്ദം ആണ് ഉറക്കത്തില്‍ നിന്നു ഉണര്‍ത്തിയത്...


"Anu എവിടെ"
"അകത്തുണ്ട് .. ഉറങ്ങുവാ... ഇന്നും class വിട്ടു നേരത്തെ വന്നു... ഉണ്ണി ടെ കാര്യം പറഞ്ഞു എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടാരുന്നു .....എന്റെ ഈശ്വരാ എന്റെ മോള്‍ക്ക്‌ ഇതെന്തു പറ്റിയോ ആവോ.. "
അമ്മയുടെ ശബ്ദം ഇടറുന്നു..

" ഡോക്ടര്‍ നെ കണ്ടിരുന്നു.. നാളെ അവളെയും കൂട്ടി ചെല്ലാന്‍ പറഞ്ഞു.... "
അച്ഛന്‍ ഏത് ഡോക്ടര്‍ ന്റെ കാര്യം ആണ് പറയുന്നത്... അസുഖം ഇല്ലാണ്ട് ഡോക്ടര്‍ നെ കാനുന്നതെന്തിനാ????
എപ്പോളോ മയക്കം വന്നു തഴുകി.....


"മോളേ എണീക്ക് .... വേഗം കുളിച്ചു റെഡി ആകു... നമുക്ക്‌ ഇന്നു ഒരു സ്ഥലം വരെ പോകണം...."

ഇത്ര പെട്ടന്ന് നേരം വെളുത്തോ?? ഇന്നലെ അച്ഛനും അമ്മയും സംസാരിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നോക്കി.. ശെരിയാണ്.. ഏതോ ഡോക്ടര്‍ ഉടെ കാര്യം പറയുന്നുണ്ടാരുന്നല്ലോ....മനോഹരമായ ഒരു വീട്.. നിറയെ പൂച്ചെടികള്‍.....അതും കണ്ടു അങ്ങനെ നടക്കുമ്പോള്‍ വാതിലിനു മുന്നിലെ നെയിം ബോര്‍ഡില്‍ കണ്ണുടക്കി..... "Dr. മാധവന്‍ നായര്‍ , Psychatryst"

ഉള്ളിലൂടെ ഒരു ആളല്‍ ... ദൈവമേ... എന്താണ് സംഭവിക്കുന്നത്.....

കുറച്ചു പ്രായം ചെന്ന.. എന്നാല്‍ നല്ല പ്രസരിപ്പും ഉത്സാഹവും ഉള്ള ഒരു വ്യക്തി....
"ഇതാണ് മകള്‍"
"Anu അല്ലെ???
"അതെ"
"Anu എന്ത് ചെയ്യുന്നു..??"
"ഡിഗ്രി 2nd ഇയര്‍"
"ഗുഡ് ... എന്നാല്‍ നമുക്ക്‌ ഇനി കുറച്ചു നേരം തനിയെ സംസാരിക്കാം...അച്ഛന്‍ പുറത്ത്‌ ഇരിക്കട്ടെ.. "


"but ഡോക്ടര്‍.. എനിക്ക് മനസിലാകുന്നില്ല... എന്നെ എന്തിനാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.. എനിയ്ക്ക്‌ ഒരു കുഴപ്പവും ഇല്ലല്ലോ.. "
"അല്ലെങ്കിലും ആരാ പറഞ്ഞത് Anu വിനു എന്തേലും പ്രോബ്ലം ഉണ്ടെന്നു.. അച്ഛനും അമ്മയ്ക്കും ഒരു ചെറിയ പേടി.. thats all...അത് നമുക്ക്‌ ഇന്നു മാറ്റി കൊടുക്കാം.. അല്ലെ???"


"എനിക്ക് Anu വിനെ കുറിച്ചു കൂടുതല്‍ അറിയണം... അനുവിന്റെ ഇഷ്ടങ്ങള്‍... ദുഖങ്ങള്‍.. "

"അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങള്‍ ഒന്നും ഇല്ല ഡോക്ടര്‍...വായിക്കാന്‍ ഇഷ്ടം ആണ്... പിന്നെ പാട്ടുകള്‍.. മഴ...."
"any affairs "

പറയണോ???? ഒരു നിമിഷം ആലോചിച്ചു...... എല്ലാര്‍ക്കും അറിയണ കാര്യം അല്ലെ.. പറഞ്ഞേക്കാം....
"ഉണ്ട.. ഉണ്ണി... ചെറുപ്പം മുതലേ അറിയാം.... വീട്ടില്‍ എല്ലാം സമ്മതിച്ചു... എന്റെ പഠിത്തം കഴിഞ്ഞാല്‍ കല്യാണം നടത്താമെന്ന് തീരുമാനിച്ചു വച്ചിരിക്കുവാ..
"ഓക്കേ... അപ്പൊ ഇതാണ് Anu വിന്റെ life ന്റെ ഒരു ഏകദേശ രൂപം..."

"ന്നാല്‍ ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ കുട്ടി ശ്രദ്ധിച്ചു കേള്‍ക്കണം... ചില facts....അത് നമുക്കു അംഗീകരിക്കാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്.... ചിലപ്പോള്‍ ജീവിതത്തില്‍ നിന്നു തന്നെ....ഇപ്പോള്‍ Anu നടതുനതും അങ്ങനെ ഒരു ഒളിച്ചോട്ടം ആണ്.... വര്‍ത്തമാന കാലത്തില്‍ നിന്നും ഉള്ള ഒരു ഒളിച്ചോട്ടം.. കാരണം കുട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചില സത്യങ്ങള്‍ ഫേസ് ചെയ്യേണ്ടി വന്നു... സൊ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം...യു ഹാവ് to ഫേസ് the റിയാലിറ്റി...."

"Anu... your unni is no more.... കഴിഞ്ഞ മാസം ഒരു ബൈക്ക് accident .........."

ഡോക്ടര്‍ ഉടെ വാക്കുകള്‍ കാതിലേക്ക് കുത്തി തുളച്ചു കയറുന്നു.....

" no... no..... എല്ലാവരും ചേര്ന്നു എന്നെ പറ്റിക്കുകയാണ്... ഞാന്‍ ഇന്നലെയും കൂടെ കണ്ടതാണ് എന്റെ ഉണ്ണിയെ....ഞാന്‍ ഇതു വിശ്വസിക്കില്ല......എന്റെ unni ക്കൊന്നും പറ്റിയിട്ടില്ല......"

കണ്ണില്‍ ഇരുട്ട് പടരുന്നു...... ശരീരത്തിന് ആകെ തളര്‍ച്ച പോലെ......"മോളേ .."
എപ്പോളാണ് വീട്ടില്‍ എത്തിയത്‌..... ഒന്നും ഓര്മ വരുന്നില്ല...
"ഇതു കഴിക്കു....."
ഭക്ഷണം കഴിചെന്നു വരുത്തി...... തുറന്നിട്ട ജനാലകള്‍ക്കിടയിലൂടെ തണുത്ത കാറ്റു അരിച്ചു കയറി വരുന്നു... നല്ല നിലാവുണ്ട്.... മാനത്ത് അമ്പിളി കണ്ണിറുക്കി കാണിക്കുന്നു....വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു...
"Anu.."
ഉണ്ണിയുടെ ശബ്ദം.... എവിടെ?????? ജനാലയ്ക്കല്‍ unni....
"unni... എവിടെ ആയിരുന്നു... എന്നെ ഇവിടെ എല്ലാവരും ഭ്രാന്തി ആക്കിയിരിക്കുവാ..... എന്തിനാ എന്നെ ഇങ്ങനെ കളിപ്പിക്കുന്നെ..പ്ലീസ്......മതി ഈ കളികള്‍... "
"Anu .. ഞാന്‍ വിളിച്ചാല്‍ എന്റെ കൂടെ ഇറങ്ങി വരുമോ????"
"unni വിളിച്ചാല്‍ എങ്ങോട്ട് വേണേലും ഞാന്‍ വരും.. ഇവിടെ എല്ലാരും ഉണ്ണിയില്‍ നിന്നും എന്നെ അകറ്റാന്‍ നോക്കുവാ... അതാ മനസിലാകാത്തത്.... "
"എന്നാല്‍ ഇപ്പൊ വാ... നമുക്ക്‌ ഒരു യാത്ര പോകാം.. "

കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല.... ആരും കാണാതെ വാതില്‍ തുറന്നു ഇറങ്ങി....ഉണ്ണിയുടെ കയ്യും പിടിച്ചു പതുക്കെ നടന്നു...
വെറുതെ പഴയ കാര്യങ്ങള്‍ ഒക്കെ ആലോചിച്ചു.. unni യുടെ കൂടെ ആകുമ്പോള്‍ ഇനി ഒന്നും ഓര്‍ക്കാനില്ല....no worries and tensions....

നടത്തത്തിന്റെ വേഗത കൂടുന്നു.. ഇപ്പോള്‍ റെയില്‍ പാലതിനടുതെതി...
"unni .. നമ്മള്‍ എങ്ങോട്ടാ.. "
" Anu.... ഒരിക്കലും എനിക്ക് നിന്നെ പിരിഞ്ഞിരിക്കാനാവില്ല... ഏത് ലോകതായാലും...നമുക്ക്‌ മരണം ഇല്ല... ഇതു നമ്മുടെ യാത്രയുടെ ആരംഭം മാത്രം ആണ്... ഒരിക്കലും അവസാനിക്കാത്ത യാത്ര... യുഗങ്ങളോളം നീളുന്ന യാത്ര...."


ദൂരെ നിന്നും കൂകി പാഞ്ഞു വരുന്ന ഒരു ട്രെയിനിന്റെ ശബ്ദം...
ഒന്നും ശ്രദ്ധിക്കാതെ ഉണ്ണിയുടെ കയ്യും പിടിച്ചു നടന്നു...... റെയില്‍ പാളത്തിലൂടെ...
അന്ത്യമില്ലാത്ത ഒരു യാത്രയ്ക്ക് വേണ്ടി..........
എല്ലാത്തിനും മൂക സാക്ഷിയായി മാനത്ത് ചന്ദ്രന്‍ ഒരു ചെറു പുഞ്ചിരി ഓടെ അപ്പോളും നില്‍ക്കുന്നുണ്ടായിരുന്നു......