Friday, January 9, 2009

ഓര്‍മ്മയിലെ ഒരു പുലരി (എന്റെ ഡയറിയിലെ ആദ്യ കവിത....)


എന്റെ ആദ്യ കവിത എന്ന് ഞാന്‍ ഇതിനെ വിളിക്കുന്നു .... പണ്ടു സ്കൂളില്‍ പഠിക്കുമ്പോ എഴുതീതാ....
ഇതിന് മുന്പ് എഴുതീതൊക്കെ എവിടെ പോയെന്നു അറിയില്ല... ( ആ ബുക്ക് കാണുന്നില്ല :( )

രജനിയുടെ അന്ധകാര മറ നീക്കി
വിടരുന്ന ഒരു കൊച്ചു പുലരി...
സ്വാഗതമേകുന്നു വിഹംഗങ്ങള്‍്
മധുരമാം കീര്തനങ്ങളാല്‍...

ഭൂമിദേവിയുടെ കാല്ചിലന്കകളായി
പതഞൊഴുകും കൊച്ചരുവികള്‍
സൌരഭ്യമെകും നറു കുസുമങ്ങള്‍
പരിശുദധയാക്കുന്നു ഈ പുലരിയെ....

വിടര്‍ന്നു വിലസും പനിനീര്‍ പൂവുകളില്‍
ചിരിക്കും ഹിമകണങ്ങളില്‍
ബാലാരുണന്‍ തന്റെ കിരണങ്ങള്‍
പതിക്കുന്നു മാതൃവാത്സല്യമായി....

അന്ധകാരമാകും ഭീകര സത്വത്തെ
നീക്കുന്നതിനായി ജനിക്കുന്ന പുലരി...

പുലരിതന്‍ പ്രശാന്തതയും പരിശുദ്ധിയും
തീരുന്നു പൊന്മാല്യമായി ധരിത്രിക്ക് ....

പക്ഷെ....
പുലരിയുടെ പ്രശാന്തത കാക്കേണ്ട
ഭൂമിപുത്രരാം മാനവര്‍ ...
വയ്ക്കുന്നു കത്തി കടയ്ക്കല്‍
സ്വന്തമാതാവാം ധരയുടെ....

ജാതിമത വര്‍ഗ ചിന്തകളാല്‍
നിറയ്ക്കുന്നു മാനവര്‍
പടര്‍ത്തുന്നു രക്തം
പുലരിയുടെ പരിശുധിയില്‍....

നഷ്ടമായ പുലരിയുടെ പ്രശാന്തത
നഷ്ടമായ പുലരിയുടെ പരിശുദ്ധി
നഷ്ടമായ പുലരിയുടെ നിഷ്കളങ്കത
ഇനി ആര്‍ക്കു വീണ്ടെടുക്കാന്‍ കഴിയും???

9 comments:

  1. നശിച്ചു പോകാവുന്ന എന്റെ ഡയറിയില്‍ നിന്നും ഇവയ്ക്കൊക്കെ ഞാനൊരു മോചനം നല്കുന്നു

    ReplyDelete
  2. @pakalkinaavan..
    Thanks a lot :)

    ReplyDelete
  3. സ്കൂളിൽ പഠിക്കുമ്പോൾ എഴുതിയ ഈ കവിതക്ക് ഇത്ര മാധുര്യമുണ്ടെങ്കിൽ പുതിയ കവിതകൾ എത്രമാത്രം മനോഹരമായിരിക്കും...

    കാത്തിരിക്കുന്നു, അടുത്ത ഡയറിക്കവിതക്കായി...

    ആശംസകൾ!

    ReplyDelete
  4. @narikkunnan :
    thanks tto maashe :)

    ReplyDelete
  5. കൊള്ളാമല്ലൊ മാഷെ... ആദ്യത്തെ കവിത നന്നായിരിക്കുന്നു... പുതിയ കവിതകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു....

    ReplyDelete
  6. ithum valare adhikam nannayirikunnu.....

    ReplyDelete